രോഗികള്‍ എന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:35 IST)
രോഗികള്‍ എന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍. കൊല്ലം പടപ്പക്കരയില്‍ 58 കാരനായ ബിജു, ഭാര്യ 54 കാരിയായ ലക്ഷ്മി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസിന്റെ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഇവര്‍ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :