1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Missing Case Girls in Aluva

ആലുവയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

Missing Case
ആലുവയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടക്കാട്ടുകരയില്‍ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇന്ന് പുലര്‍ച്ചെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. 15, 16, 18 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. 
 
ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ഇവിടെ മുപ്പതോളം കുട്ടികളാണ് ഉള്ളത്. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
അടങ്ങാതെ 'പേമാരി'; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, രണ്ടിടത്ത് റെഡ് അലര്‍ട്ട്