ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ

Kochi, Kerala News, Traffic Restrictions in Kochi, Modi in Kochi, Narendra Modi Kochi Visit, Webdunia Malayalam
Kochi Traffic
രേണുക വേണു| Last Modified വ്യാഴം, 16 മെയ് 2024 (10:58 IST)

മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ആലുവ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. നാളെ മുതല്‍ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ രാവിലെ മുതല്‍ അങ്കമാലി സിഗ്നല്‍ ജങ്ഷനില്‍ നിന്ന് എംസി റോഡില്‍ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞു ആലുവ ഭാഗത്തേക്ക് പോകണം.

അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യുടേണ്‍ പൂര്‍ണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങള്‍ പറവൂര്‍ക്കവല സിഗ്നലില്‍ നിന്നും തിരിഞ്ഞു പോകണമെന്നും അധികൃതര്‍ അറിയിച്ചു.

64 വര്‍ഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ബലപ്പെടുത്തുന്നത്. രാവിലെയും വൈകിട്ടും പാലത്തില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ഉറപ്പാക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :