അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ പൂരം നടത്താനാകാത്ത അവസ്ഥയിലെത്തിച്ചു, കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാജന്
- 35 തരം ഭേദഗതികൾ, വെടിക്കെട്ടിന് കർശന നിയന്ത്രണവുമായി കേന്ദ്ര വിജ്ഞാപനം, തൃശൂർ പൂരത്തെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും
- പൂരത്തിനിടെ ആംബുലന്‍സ് യാത്ര: സുരേഷ് ഗോപിക്കെതിരെ അന്വേഷണം
- തൃശൂർ പൂരം അലങ്കോലമായ ദിവസം സുരേഷ് ഗോപി എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ?
- തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു
കേന്ദ്രനിയമം ആരാധനാലയങ്ങളിലെ വെട്ടിക്കെട്ട് മുടക്കും, പൂരത്തെ തകര്‍ക്കും: മന്ത്രി വിഎന്‍ വാസവന്
കേന്ദ്ര സര്‍ക്കാര്‍ സ്ഫോടകവസ്തു നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാല്‍ കേരളത്തിലെ ആരാധനാലയങ്ങളിലെ ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണവും ആചാരങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് മുടങ്ങും. ഇത് അംഗീകരിക്കാന്‍ ആവില്ലന്ന് ദേവസ്വം മന്ത്രി വി. എന്‍ വാസവന് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം തൃശൂര്‍ പൂരം ഉള്‍പ്പടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കും വെടിക്കെട്ട് പുരയില്‍നിന്ന് 200 മീറ്റര്‍ അകലെ യാകണം വെടിക്കെട്ട് നടത്താനെ ന്നാണ് പ്രധാന ഭേദഗതി. ഇതനു സരിച്ച് പുര ത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍പ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തപൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് മന്ത്രി പറഞ്ഞു.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധന ആലയങ്ങളുടെ മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല. അനാവശ്യമായും യുക്തിയില്ലാ ത്തതുമായ തീരുമാനമാണ് പുതി യതെന്ന് വ്യക്തം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധാനലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിന്‍വലിക്കണമെന്ന് മന്ത്രി പറഞ്ഞു.