അനുബന്ധ വാര്‍ത്തകള്‍
- ഭരണഘടന വിരുദ്ധ പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കും
- ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്
- ഇന്ത്യന്‍ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തില്‍ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് കുമ്മനം
- മന്ത്രി സജി ചെറിയാൻ്റെ വിവാദപരാമർശം : വിശദാംശങ്ങൾ ചോദിച്ച് ഗവർണർ
- എ കെ ജിയെന്ന വൈകാരികതയെ കുത്തിനോവിക്കാൻ ശ്രമം, പ്രകോപനങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
മന്ത്രി സജി ചെറിയാൻ രാജിവെച്ചു
ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.രാജിവെയ്ക്കേണ്ടി വരുമെന്ന എജിയുടെ നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു.
ഭരണഘടനയോട്ട് കൂറ് പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തു വന്ന മന്ത്രി ഭരണഘടനയെ തള്ളിപറയുന്നത് കോടതിയിൽ തിരിച്ചടിയാകുമെന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും ബ്രീട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി പകർത്തുകയാണ് ഉണ്ടായതെന്നും ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് രജ്യത്തുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.