1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police Kerala News

ഭരണഘടന വിരുദ്ധ പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കും

Police
മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. നിലവില്‍, ഭരണഘടനാ അവഹേളന പ്രസംഗത്തില്‍ മന്ത്രിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്. പരാതികളില്‍ എന്ത് തുടര്‍ നടപടി വേണം എന്നത് പൊലീസ് തീരുമാനിച്ചിട്ടില്ല.

മന്ത്രി ആരോപണ വിധേയനായ സംഭവത്തില്‍ ഉന്നത തല നിര്‍ദേശമില്ലാതെ പൊലീസ് അന്വേഷണം ഉണ്ടാകില്ല. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും എന്നാണ് വിവരം.
അടുത്ത ലേഖനം
Kerala Weather Update: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യത