ഐഎഎസ് ആയാൽ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന ധാരണ വേണ്ട: പ്രശാന്തിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (14:16 IST)
ആഴക്കടൽ ട്രോളർ വിവാദത്തിൽ കെഎസ്ഐഎൻഡി എംഡി പ്രശാന്ത് നായരെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇൻലാൻഡ് നാവിഗേഷൻ 400 കോടി ഡോളറിന്റെ ഓർഡർ കൊടുക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചു.

കെഎസ്ഐഎൻസി 400 ട്രോളർ നിർമിക്കുമെന്നാണ് പറയുന്നത്. മിനിമം വിവരമുണ്ടെങ്കിൽ ആരെങ്കിലും 400 എണ്ണം ഇക്കാലത്ത് നിർമിക്കുമെന്ന് ഉണ്ടാക്കുമോ? ഐഎഎസ് ആയാൾ ഭൂമിക്ക് കീഴിലുള്ള സകലതും അറിയുമെന്ന ധാരണ വേണ്ട.വിവാദ കരാർ നടപ്പിലാക്കുന്നതിന് മുൻപ് പ്രശാന്ത് വകുപ്പിനോടോ മുഖ്യമന്ത്രിയോടെ ആലോചിച്ചില്ലെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :