ബംഗാളിൽ രണ്ടക്കം കടക്കാൻ ബിജെപി പാടുപെടും, മറിച്ച് സംഭവിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കും:പ്രശാന്ത് കിഷോർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (15:17 IST)
നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടം രണ്ടക്കം നടക്കുകയാണെങ്കിൽ ട്വിറ്റർ ഉപേക്ഷിക്കുമെന്ന് പ്രമുഖ തെരെഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.തിരഞ്ഞെടുപ്പിൽ വൻനേട്ടം സ്വന്തമാക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന അവസരത്തിലാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.

2021 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 200 എണ്ണത്തിലും ബിജെപി വിജയിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ രണ്ടക്കം കടക്കാൻ തന്നെ ബിജെപി പാടുപെടുമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം.

തന്റെ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണമെന്നും ബിജെപി രണ്ടക്കം മറികടക്കുകയാണെങ്കിൽ ട്വിറ്റർ തന്നെ ഉപേക്ഷിക്കുമെന്നും ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :