1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. IMD Predicts thunderstorms lightning Rain alert for 2 days

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

നാളെ 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

Kerala Weather
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 9, 10 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുള,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. നാളെ 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
 
മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
 
പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍:
 
 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
 
 കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.
 
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടുക. ഭിത്തിയിലോ ജനലുകളിലോ സ്പര്‍ശിക്കാതെ മധ്യഭാഗത്ത് ഇരിക്കാന്‍ ശ്രദ്ധിക്കുക.
 
 തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. മരങ്ങള്‍ക്കോ ലോഹ നിര്‍മ്മിതമായ വസ്തുക്കള്‍ക്കോ താഴെ അഭയം പ്രാപിക്കരുത്.
 
 വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
 
അന്തരീക്ഷം മേഘാവൃതമായിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തുറസായ സ്ഥലങ്ങളില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിലവില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
 
അടുത്ത ലേഖനം
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ