അഭിറാം മനോഹർ|
Last Modified ഞായര്‍, 13 മാര്‍ച്ച് 2022 (14:06 IST)
രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ച് രൂപ കൊടുത്തിട്ട്
വിദ്യാർത്ഥികൾ ബാക്കി വാങ്ങിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012 മുതലാണ് ആരംഭിച്ചത്. ഇപ്പോഴും 2 രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുണ്ട്. പത്ത് വര്‍ഷമായി രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമാണ് അത്.
സ്‌കൂള്‍ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാര്‍ഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതിയിൽ വരുമാനക്കുറവുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. അതൊരു പരിധിവരെ ന്യായമാണ്.വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ രണ്ട് രൂപ
കൺസഷൻ ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്ന് നിർദേശം നൽകിയിരുന്നു.