1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bus fare minimum charge to increase from feb 1

ബസ് നിരക്ക് വർദ്ധന: മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5: ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന

ബസ് നിരക്ക്
സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയായി ഉയർത്തുമെന്നും സൂചനയുണ്ട്. ഗതാഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയതായാണ് വിവരം.
 
ഇതോടെ 2.5 കിലോമീറ്ററിന് 10 രൂപയാകും. തുടര്‍ന്നുള്ള കിലോമിറ്ററുകള്‍ക്ക് 80 പൈസ എന്നത് മാറ്റി 1 രൂപയാക്കും. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് 2 രൂപ എന്നത് ഉയര്‍ത്തി 5 രൂപയാക്കും. നിലവിൽ വിദ്യാർത്ഥികളിൽ നിന്ന് 1.5 കിലോമീറ്ററിന് 1 രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് വാങ്ങുന്നത്.
 
മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. പുതുക്കിയ നിരക്ക് സംബന്ധിച്ച് ബസ് ഉടമകളുമായി ഒരു തവണ കൂടി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
അടുത്ത ലേഖനം
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു