1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Discussion with student organizations on bus charge rate

കൺസഷൻ നിരക്ക് 6 രൂപയാക്കണമെന്ന് ആവശ്യം: വിദ്യാർഥി സംഘടനകളുമായി സർക്കാർ ചർച്ച ഇന്ന്

കൺസഷൻ
വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഗതാഗത മന്ത്രി ആന്റണി രാജുവും ‌പൊതുവിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുക്കും.
 
വിദ്യാർഥികളുടെ കൺസഷൻ ചാർജ് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ ഈ നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ദില്ലിയിലെ വായുമലിനീകരണം: കേന്ദ്ര സര്‍ക്കാരിന് സുപ്രീകോടതിയുടെ അന്ത്യശാസനം