വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക, കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറ‌ന്റൈൻ നിർബന്ധം

അഭിറാം മനോഹർ| Last Modified ഞായര്‍, 28 നവം‌ബര്‍ 2021 (10:57 IST)
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

കോളേജുകളിൽ വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റും നിർബന്ധമാക്കി കർശനമായ നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നത്.
ക്യാംപസുകളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം.

അതേസമയം ബെംഗളൂരുവിലെത്തിയ കൊവിഡ് സ്ഥിരീകരിച്ച ആഫ്രിക്കൻ സ്വദേശികൾക്ക് അത് ഒമ്രികോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :