മിൽമ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

 മിൽമ , പണിമുടക്ക് , ഫെഡറേഷൻ , ട്രേഡ് യൂണിയന്‍
കൊച്ചി| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (08:42 IST)
ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സഹകരണ പെൻഷൻ നടപ്പാക്കുക, സ്​റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിലെ ട്രേഡ് യൂനിയനുകളുടെ സംയുക്തവേദി പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്ക് സംസ്​ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാരും
മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്​ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിജയിച്ചില്ല. മിൽമ സംസ്​ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലെ മിൽമയുടെ മുഴുവൻ സ്​ഥാപനങ്ങളിലും പണിമുടക്ക് നടക്കും. ജീവനക്കാരുടെ പണിമുടക്ക് ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടിയാകും. മൂന്ന് മേഖലകളിലായി പ്രതിദിനം 25 ലക്ഷം ലിറ്റർ പാൽ ആണ് കർഷകരിൽ നിന്ന് മിൽമ ശേഖരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :