ഡിസംബര്‍ ഒന്നിനും രണ്ടിനും സ്റ്റേറ്റ് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 14 നവം‌ബര്‍ 2015 (16:54 IST)
തികച്ചും ഏകാധിപത്യ രീതിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ദേശീയ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കാന്‍ തീരുമാനിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എം‍പ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഡിസംബര്‍ 1, 2 തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളും രണ്ടാം തീയതി യൂണിയന്‍റെ ആഹ്വാന പ്രകാരം എല്ലാ ബാങ്കുകളും പണിമുടക്കാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :