കൊച്ചി|
jibin|
Last Modified ബുധന്‍, 9 ഡിസംബര്‍ 2015 (08:59 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച അധരാത്രി മുതൽ
മിൽമ ജീവനക്കാർ പണിമുടക്ക് തുടങ്ങും. ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ തരത്തിലുള്ള വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
പണിമുടക്ക് സംസ്ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാരും
മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിജയിച്ചില്ല. മിൽമ സംസ്ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മിൽമയുടെ മുഴുവൻ സ്ഥാപനങ്ങളിലും പണിമുടക്ക് നടക്കും.