1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mavelikkara lady was arrested with ganja

മാവേലിക്കരയില്‍ വീടിനുള്ളില്‍ 29 കിലോ കഞ്ചാവും വാറ്റുചാരായവും: യുവതി അറസ്റ്റില്‍

Alappuzha
മാവേലിക്കരയില്‍ വീടിനുള്ളില്‍ 29 കിലോ കഞ്ചാവും വാറ്റുചാരായവും സൂക്ഷിച്ചതിന് താസക്കാരിയായ യുവതി അറസ്റ്റില്‍. മാവേലിക്കര തഴക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മിയാണ് അറസ്റ്റിലായത്. ഇവിടെ നിന്ന് 40 ലിറ്റര്‍ കോടയും 1785 ഹാന്‍സ് പാക്കറ്റുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
 
ജില്ലാപൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയത്. ലിജു ഉമ്മന്‍ തോമസ് എന്നയാളാണ് നിമ്മിക്ക് വീടെടുത്ത് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഇയാളുടെ ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും