1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Kodakara Vellikulangara

കഞ്ചാവ് കടത്ത്: 56 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Ganja
കൊടകര: വാഹന പരിശോധനയ്ക്കിടെ 56 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി ദീപു എന്ന ദീപക് (24), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചൂണി പറമ്പില്‍ അനന്തു (23) എന്നിവരാണ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാവിലെ കൊടകര മേല്‍പ്പാലത്തിനടുത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാറും കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന 56 കിലോ കഞ്ചാവും പിടികൂടിയത്. കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
 
വാടകയ്ക്കെടുത്ത കാറിന്റെ ഡിക്കിയില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം ജില്ലയിലെ ചില്ലറ കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു.    
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ്: കന്നി വോട്ടര്‍മാര്‍ 172331 പേര്‍