അനുബന്ധ വാര്‍ത്തകള്‍
- 'അന്ന് അയാൾ എന്റെ പാന്റ്സിന്റെ ഉള്ളിലേക്ക് കൈകടത്തി': ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവനടൻ
- മീ ടൂ ആരോപണം; അലൻസിയറോട് വിശദീകരണം തേടും, മുകേഷിനെതിരെയുള്ള ആരോപണത്തിൽ വ്യക്തമായ തെളിവുകളില്ല
- 'തിയേറ്ററിൽ ഇരുന്ന സ്ത്രീയോടും, ലിഫ്റ്റിൽ വെച്ച് നടിയോടും അയാൾ ചെയ്തത്’- അലൻസിയറിനെതിരെ കൂടുതൽ ആരോപണം
- തുറന്നുപറച്ചിലുകൾ അവസരങ്ങൾ കളയുന്നു; ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിട്ടും അവസരം ലഭിച്ചത് ഒരു ചിത്രത്തിലേക്ക് മാത്രം: വെളിപ്പെടുത്തലുകളുമായി പാർവതി
- മീ ടുവിൽ കുരുക്ക് മുറുകി: എം ജെ അക്ബർ രാജിവച്ചു
മീ ടൂ ആരോപണം; റിയാസ് കോമു രാജിവെച്ചു, ചിത്രകാരിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയുമായി ബിനാലെ ഫൗണ്ടേഷൻ
മീ ടൂ ആരോപണം; റിയാസ് കോമു രാജിവെച്ചു, ചിത്രകാരിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയുമായി ബിനാലെ ഫൗണ്ടേഷൻ
മീ ടൂ ആരോപണത്തിൽ വീണ്ടും രാജി. ചിത്രകാരിയുടെ മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവില്‍ കൊച്ചി ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കോമുവാണ് ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജി വെച്ചത്.
ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്ക്കുന്നതായി റിയാസ് കോമു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ബിനാലെ ഫൗണ്ടേഷന് റിയാസ് കോമുവിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും ആരോപണം ഗുരുതരമാണെന്ന് കണ്ട് ഇക്കാര്യം അന്വേഷിക്കാന്‍ ബിനാലെ ഫൗണ്ടേഷന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്കി.
അതേസമയം, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന് കമ്മിറ്റിയെ നിയമിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷന് വ്യക്തമാക്കി. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നുള്ള ആരോപണവുമായി കഴിഞ്ഞ ദിവസമായിരുന്നു പേര് വെളിപ്പെടുത്താതെ ഒരു ചിത്രകാരി രംഗത്തെത്തിയത്.