അനുബന്ധ വാര്‍ത്തകള്‍
- അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
- 61കാരിയുടെ എക്സ്റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിനു കേന്ദ്ര അംഗീകാരം; ഓരോ വര്‍ഷവും രണ്ട് കോടി ലഭിക്കും
- എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ ഐസിയു താല്‍ക്കാലികമായി പ്രവര്‍ത്തിക്കില്ല
- വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ; ജീവനക്കാരന് അറസ്റ്റില്‍
അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയില്‍ തുടരുന്നു; മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു
അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പാണ് ഇവരെ പിരിച്ചുവിട്ടത്. ജോലിക്ക് കയറിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാട്ടി നേരത്തെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 216 നേഴ്‌സുമാരാണ് മെഡിക്കല്‍കോളേജുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 61 പേര്‍ പ്രൊബേഷന്‍ പോലും പൂര്‍ത്തീകരിച്ചിരുന്നില്ല. ഇവരെയാണ് പിരിച്ചുവിട്ടത്.
പരമാവധി അഞ്ചു വര്‍ഷം വരെ മാത്രമേ അവധിയെടുക്കാന്‍ സാധിക്കു എന്നതാണ് നിബന്ധന. നേരത്തെ ഇത് 20 വര്‍ഷമായിരുന്നു. ഇത് മുതലെടുത്ത് പലരും അവധിയില്‍ പ്രവേശിച്ച് മറ്റ് ജോലികള്‍ ചെയ്യുകയോ വിദേശത്ത് ജോലി ചെയ്യുകയോ ചെയ്തിരുന്നു. ഇത് തടയുന്നതിന് വേണ്ടിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അവധിയെടുക്കുന്ന കാലയളവ് വെട്ടിച്ചുരുക്കിയത്. ഇത്തരത്തില്‍ 36 ഡോക്ടര്‍മാരെ ഈ മാസം പിരിച്ചുവിട്ടിരുന്നു. 410 പേരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.