1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Medical College Kozhikode Surgery

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Medical College Kozhikode
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും. ഡോക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ഐപിസി 336, 337 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 
 
മിനഞ്ഞാന്നാണ് തന്റെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ നാലുവയസുകാരി എത്തിയത്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കൈയിലെ വിരല്‍ അതുപോലെ കാണുകയും നാവില്‍ പഞ്ഞി വച്ചിരിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് പരാതിയില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേരത്തേ പറഞ്ഞിരുന്നു.
അടുത്ത ലേഖനം
K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു