മാറിടത്തിൽ പാഡ് ഉപയോഗിക്കേണ്ടി വന്നു, ബൂബ് ജോബ് ചെയ്യാൻ പലരും പറഞ്ഞു: സമീറ റെഡ്ഡി

Sameera reddy
അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (17:16 IST)
Sameera reddy
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ താരറാണിയായിരുന്നു സമീറ റെഡ്ഡി. വാരണം ആയിരം എന്ന സിനിമയിലൂടെയാണ് താരം ആരാധകരുടെ പ്രിയതാരമായി മാറിയത്. സിനിമാലോകത്ത് നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തിന് ശേഷം പിന്നീട് സിനിമകളില്‍ ഭാഗമായിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം മെയ്ക്കപ്പില്ലാതെ വീഡിയോകള്‍ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്തും ബോഡി ഷെയ്മിങ്ങിനെ പറ്റി തുറന്നുപറഞ്ഞും താരം ശ്രദ്ധ നേടിയിരുന്നു.

10 വര്‍ഷം മുന്‍പ് വളരെ ഭ്രാന്തമായ അവസ്ഥയായിരുന്നു ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നതെന്ന് സമീറ പറയുന്നു. പലരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമായിരുന്നു. ബൂബ് ജോബ്‌സും നോസ് ജോബുമെല്ലാം ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തില്‍ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. ബൂബ് ജോബ് ചെയ്യാന്‍ പലരും പറഞ്ഞു.ഞാന്‍ അതേ പറ്റി ചിന്തിക്കുകയും ചെയ്തിരുന്നു. ഞാന്‍ അന്നത് ചെയ്തില്ല എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. സര്‍ജറി ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരെഞ്ഞെടുപ്പാണ്. അതില്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ ആവാം. ഞാന്‍ അതില്‍ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം എന്നെയുള്ളു. മറ്റുള്ളവരെ ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആളല്ല. സമീറ റെഡ്ഡി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :