അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും
- ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
- പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം
- പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി
- അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം
യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ
യൂട്യൂബര്‍ തൊപ്പിയുടെ തമ്മനത്തെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗായ എംഡിഎംഎ പിടികൂടി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ തൊപ്പിയെന്ന നിഹാദ് ഒളിവില്‍ പോയി. നിഹാദിനൊപ്പം സുഹൃത്തുക്കളായ 3 യുവതികളും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്ത് നിന്നും എംഡിഎംഎ പിടികൂടിയത്.
എംഡിഎംഎ കണ്ടെടുത്തതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിഹാദിന്റെ 3 സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.