'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ എന്നെ ഞെട്ടിച്ചു

Donald Trump and Valdimir Putin
രേണുക വേണു| Last Modified വെള്ളി, 29 നവം‌ബര്‍ 2024 (07:35 IST)
Donald Trump and Valdimir Putin

വധശ്രമത്തിനു ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ട്രംപ് വളരെ ശ്രദ്ധിക്കണമെന്നും പുടിന്‍ പറഞ്ഞു. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ വെച്ചാണ് ട്രംപിനു നേരെ വധശ്രമം ഉണ്ടായത്.

'ട്രംപ് പരിചയ സമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ വധശ്രമത്തിനു ശേഷം അദ്ദേഹം സുരക്ഷിതനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ട്രംപ് വളരെ ശ്രദ്ധാലുവായിരിക്കണം,' പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ എന്നെ ഞെട്ടിച്ചു. പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ വിമര്‍ശിച്ചുവെന്നത് എന്നെ കൂടുതല്‍ ഞെട്ടിച്ചു. റഷ്യയില്‍ കൊള്ളക്കാര്‍ പോലും അത്തരം രീതികള്‍ അവലംബിക്കാറില്ല - പുടിന്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :