അപമര്യാദയായി പെരുമാറരുത്; ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം

sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 നവം‌ബര്‍ 2024 (13:27 IST)
sabarimala
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തന്മാരെ സ്വാമി എന്ന് സംബോധന ചെയ്യണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം. പുതിയതായി ചുമതലയേല്‍ക്കുന്ന 1400 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഇ ബൈജു ആണ് നല്‍കിയത്. കാക്കി പാന്റ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തി വിടരുതെന്നും തിരക്ക് നിയന്ത്രിക്കാന്‍ വടിയെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സാമൂഹിക മാധ്യമ ഉപയോഗം വിലക്കിയിട്ടുണ്ട്. അതേസമയം തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിസില്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

എന്തുതരം പ്രകോപനം ഉണ്ടായാലും ആത്മസമയമനം കൈവിടരുതെന്നും ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പോലീസ് സേനയുടെ രണ്ടാം ബാച്ച് ആണ് ശബരിമലയില്‍ ചുമതലയേറ്റത്. ഡിസംബര്‍ 6 വരെയുള്ള 12 ദിവസമാണ് ഈ ബാച്ചിന്റെ ഡ്യൂട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :