അനുബന്ധ വാര്‍ത്തകള്‍
- നിയമസഭയില്‍ രണ്ടാമന് ഗോവിന്ദന് മാസ്റ്റര്‍; പിണറായിയുടെ 'വലത്'
- സര്‍ക്കാരില്‍ പിടിമുറുക്കാന്‍ സിപിഎം, മന്ത്രിമാരുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം; അവതാരങ്ങളെ അനുവദിക്കരുത്
- അത്തരം ആക്ഷേപങ്ങള്‍ പുരുഷാധിപത്യ സമൂഹത്തിന്റേത്, ചെറിയ വിഷമമൊക്കെ തോന്നി: മന്ത്രി ആര്.ബിന്ദു
- സത്യപ്രതിജ്ഞ നടന്ന പന്തല്‍ പൊളിക്കില്ല; ഇനി വാക്സിനേഷന് കേന്ദ്രം
- ലൈഫ് മിഷന് പദ്ധതി തുടരും
എം.ബി.രാജേഷ് സ്പീക്കറായി; ജയം 96 വോട്ടുകളോടെ
എം.ബി.രാജേഷ് 15-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 136 നിയമസഭാംഗങ്ങളാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇതില്‍ 96 വോട്ടുകള്‍ നേടിയാണ് രാജേഷ് വിജയിച്ചത്. യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ പി.സി.വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് രാജേഷിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രി അനുമോദിച്ചു. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയുടെ 23-ാം സ്പീക്കറായാണ് രാജേഷ് ചുമതലയേറ്റത്.