1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Greeshma arrest Sharon Raj Poison death

ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളടക്കം ഷാരോണിന്റെ ഫോണില്‍, എത്ര നിര്‍ബന്ധിച്ചിട്ടും ഒഴിഞ്ഞുപോയില്ല; കൊലപാതകത്തിലേക്ക് നയിച്ചത് ഇക്കാരണങ്ങള്‍

ഗ്രീഷ്മ പലതവണ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഷാരോണ്‍ സമ്മതിച്ചില്ല

Greeshma arrest Sharon Raj Poison death
ഷാരോണ്‍ രാജുമായുള്ള ബന്ധം പിരിയാന്‍ ഗ്രീഷ്മ നേരത്തെ ആഗ്രഹിച്ചിരുന്നു. ഷാരോണുമായുള്ള വിവാഹം നടക്കില്ലെന്ന് ഗ്രീഷ്മയുടെ വീട്ടുകാര്‍ തറപ്പിച്ചു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഷാരോണ്‍ രാജിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചത്. 
 
ഗ്രീഷ്മ പലതവണ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഷാരോണ്‍ സമ്മതിച്ചില്ല. ഗ്രീഷ്മയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ അടക്കം ഷാരോണിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് തന്റെ ജീവിതം തകര്‍ക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടു. 
 
ബന്ധം അവസാനിപ്പിക്കാനും ഫോണിലുള്ള വിവരങ്ങള്‍ നശിപ്പിക്കാനും ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുണ്ടും ഷാരോണ്‍ അത് ചെയ്യാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളടക്കം ഷാരോണിന്റെ ഫോണില്‍ ഉള്ളത് തനിക്ക് പ്രശ്‌നമാകുമോ എന്ന ഗ്രീഷ്മയുടെ പേടിയാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. 
 
തമിഴ്‌നാട്ടിലെ രണ്ട് കോളേജുകളിലായാണ് ഷാരോണും ഗ്രീഷ്മയും പഠിച്ചത്. എന്നാല്‍ കോളേജിലേക്ക് ഇരുവരും ഒരേ ബസിലാണ് പോയിരുന്നത്. പലതവണ ഷാരോണ്‍ യുവതിയുടെ വീട്ടില്‍ വന്നിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സിനിമയ്ക്കും ടൂറിനും പോയിരുന്നു. ഇതെല്ലാം ഷാരോണ്‍ തന്റെ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത് പൂര്‍ണ ആരോഗ്യത്തോടെ; തിരിച്ചിറങ്ങുമ്പോള്‍ തീരെ അവശന്‍, മെഡിക്കല്‍ കേളേജില്‍ മരണം