എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 10 മെയ് 2023 (19:46 IST)
കൊല്ലം : മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ചു കുണ്ടറ
ഇളമ്പള്ളൂർ സ്വദേശിനിയുടെ പക്കൽ നിന്ന് പണം തട്ടിയെടുത്ത ആൾ പോലീസ് പിടിയിലായി. നിലമ്പൂർ എടക്കര അരക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പോലീസ് പിടിയിലായത്.
"ടിക്കി" ആപ്പിലൂടെയാണ് തമ്മിൽ പരിചയപ്പെട്ടത്. പല തവണകളായാണ് സിനിമാ നിർമ്മാണ ആവശ്യത്തിനാണെന്നു പറഞ്ഞു തുക ഗൂഗിൾ പേ വഴി വാങ്ങിയത്. പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയും കൊട്ടാരക്കര സൈബർ പോലീസ് ഇയാളെ തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് നിന്ന് പിടികൂടുകയും ചെയ്തു.