'അയാള്‍ പ്രതിയായിരുന്നില്ല, പൊലീസിനെ വിളിച്ചുവരുത്തിയത് സന്ദീപ് തന്നെ; ആദ്യം ബന്ധുവിനെ ആക്രമിച്ചു'

പുലര്‍ച്ചെ ഒന്നര മണിക്ക് പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഒരു കോള്‍ വരികയാണ്

രേണുക വേണു| Last Updated: ബുധന്‍, 10 മെയ് 2023 (14:40 IST)

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിയ പ്രതി പൊലീസിനെ ആദ്യം വിളിക്കുന്നത് പരാതിക്കാരന്‍ എന്ന നിലയില്‍ ആയിരുന്നെന്ന് എഡിജിപി എം.ആര്‍.അജിത്ത്കുമാര്‍. തന്നെ ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുന്നു എന്ന് പറഞ്ഞാണ് സന്ദീപ് ആദ്യം പൊലീസ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചത്. പൊലീസ് ഇയാളെ കണ്ടെത്തുന്നത് പരുക്കേറ്റ നിലയിലാണ്. അങ്ങനെയാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചതെന്നും എഡിജിപി പറഞ്ഞു. സന്ദീപ് പ്രതിയായിരുന്നെന്നും പൊലീസ് ഇയാളെ വിലങ്ങ് അണിയിക്കാതെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നേരത്തെ മാധ്യമവാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് വിശദീകരണം.

'പുലര്‍ച്ചെ ഒന്നര മണിക്ക് പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112 ലേക്ക് ഒരു കോള്‍ വരികയാണ്. പ്രതിയായ സന്ദീപാണ് വിളിച്ചത്. ആളുകള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയാണ് എന്നുപറഞ്ഞാണ് കോള്‍ വന്നത്. ആ കോള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും അത് നൈറ്റ് പട്രോളിങ് വിഭാഗത്തിനു കൈമാറുകയും ചെയ്തു. നൈറ്റ് പട്രോളിങ്ങില്‍ ഉണ്ടായിരുന്ന എ.എസ്.ഐ. ടെലിഫോണിലേക്ക് വിളിച്ചപ്പോള്‍ അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അതുകൊണ്ട് ഇയാളെ ലൊക്കേറ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നീട് മൂന്നര മണിക്ക് ശേഷം 112 ലേക്ക് ഒരു കോള്‍ വരികയും അത് വീണ്ടും നൈറ്റ് പട്രോളിങ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ അയാളുടെ ലൊക്കേഷന്‍ കിട്ടി. അങ്ങനെ ഇയാളെ ചിലര്‍ ചേര്‍ന്ന് ആക്രമിക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നൈറ്റ് പട്രോളിങ് ടീം അവിടെ പോകുന്നത്. അയാള്‍ സ്വന്തം വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നില്ല. മറ്റൊരു വീടിന്റെ ഭാഗത്താണ് ഇയാള്‍ ഉണ്ടായിരുന്നത്. ഒരു വടിയുമായാണ് ഇയാള്‍ നില്‍ക്കുന്നുണ്ടായിരുന്നത്. പരിസരത്ത് പക്ഷേ നാട്ടുകാരും ഉണ്ടായിരുന്നു. ഇയാള്‍ക്ക് പരുക്കുകളും പറ്റിയിരുന്നു. എന്നെ ഇവരെല്ലാം കൊല്ലാന്‍ വരുന്നു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പിന്നീട് പൊലീസും അയാളുടെ തന്നെ അവിടെ ഉണ്ടായിരുന്ന ഒരു ബന്ധുവും ചേര്‍ന്ന് ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റി. അയാളെ നേരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി,'

'അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷിച്ചു. അപ്പോഴൊന്നും കുഴപ്പമൊന്നും ഇല്ലായിരുന്നു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡ്രസ് ചെയ്യാനും എക്‌സറേ എടുക്കാനുമായി ഡ്രസ്സിങ് റൂമിലേക്ക് മാറ്റുന്നു. ഡ്രസ്സിങ്ങിനായി ബെഡില്‍ കിടത്തിയ സമയത്താണ് ഇയാള്‍ പെട്ടന്ന് വയലന്റ് ആകുന്നത്. ആ സമയത്ത് ഇയാളുടെ ബന്ധുവും അയല്‍വാസിയും അടുത്തുണ്ട്. ആദ്യം ബന്ധുവിനെ ചവിട്ടുകയാണ് ചെയ്തത്. പിന്നീട് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ആക്രമിക്കാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാള്‍ ആദ്യം കുത്തുന്നത്. ഹോം ഗാര്‍ഡിനെ കുത്തിയ ശേഷം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്ഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന എ.എസ്.ഐ.യെ കുത്തി. പിന്നീട് നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തി. ഈ സമയത്ത് മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. ഡോ.വന്ദനയ്ക്ക് അവിടെ നിന്ന് മാറാന്‍ താമസിച്ചില്ല. പെട്ടന്ന് ആക്രമിക്കപ്പെടുകയായിരുന്നു.' എഡിജിപി എം.ആര്‍.അജിത്ത്കുമാര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...