അനുബന്ധ വാര്‍ത്തകള്‍
- 'അയാള്‍ പ്രതിയായിരുന്നില്ല, പൊലീസിനെ വിളിച്ചുവരുത്തിയത് സന്ദീപ് തന്നെ; ആദ്യം ബന്ധുവിനെ ആക്രമിച്ചു'
- യുവഡോക്ടറുടെ കൊലപാതകം: ഐഎംഎ ശക്തമായ പ്രതിഷേധത്തിലേക്ക് വ്യാഴാഴ്ച 8 മണിവരെ പണിമുടക്ക്
- കൈയില്‍ വിലങ്ങ് വച്ചിരുന്നില്ല, അക്രമം മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ; വന്ദനയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കി !
- Tanur Boat Accident: താനൂർ ബോട്ട് ദുരന്തം: വേർപിരിഞ്ഞത് ഒരു ക്കുടുംബത്തിലെ 11 പേർ. മരിച്ചവരിൽ സഹോദരങ്ങളുടെ ഭാര്യമാരും 8 മക്കളും
- 'നിങ്ങളൊരു മനുഷ്യനാണോ, സ്വന്തം സുഹൃത്തിനെ തിരിഞ്ഞുനോക്കാത്ത മഹാനടന്'; മമ്മൂട്ടിക്ക് നേരെ സൈബര്‍ ആക്രമണം
യുവതിയായ മാതാവും കുട്ടിയും കിണറ്റിൽ മരിച്ച നിലയിൽ
കോഴിക്കോട്: 35 വയസുള്ള മാതാവിനെയും ഒന്നര വയസുള്ള മകളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫീസിനടുത്തുള്ള മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ, ഒന്നര വയസുള്ള മകൾ പ്രാർത്ഥന എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് കണ്ടെത്തിയത്.
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഭർത്താവ് പ്രജിത് വര്ഷങ്ങളായി യു.എ.ഇ യിലെ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തുവരുന്നു.
ധന്യയും മകളും പ്രജിത്തിന്റെ മാതാവിനൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മൂത്ത മകൾ കല്യാണി ധന്യയുടെ മാതാവിനൊപ്പമാണുള്ളത്. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായർ - സുധ ദമ്പതികളുടെ മകളാണ് ധന്യ. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.