സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ജനുവരി 2023 (09:31 IST)
ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ 88.5 ശതമാനം പേരെയും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള പ്രവിശ്യയാണ് ഹെനാന്‍. ഹെനാനിലെ ആകെ ജനസംഖ്യ 99.4 ദശലക്ഷം പേരാണ്. ഡിസംബറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് കേസുകള്‍ കുതിച്ചുയരാന്‍ കാരണമായതെന്നാണ് കരുതുന്നത്. എത്രപേര്‍ക്കാണ് കോവിഡ് മുക്തി ഉണ്ടായതെന്നടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.