മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (13:51 IST)
പ്രശസ്‌ത മാ‌പ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസ്സായിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട്ടിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണം. വാർധക്യസഹജമായ അസുഖങ്ങൾ മൂലമാണ് അന്ത്യം.

മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതിൽ വലിയ സംഭാവന നൽകിയ വ്യക്തിയാണ് പീർ മുഹമ്മദ്. തന്റെ നാലാമത്തെ വയസ്സ് മുതൽ പാട്ട് പാടി തുടങ്ങിയ പീർ മുഹമ്മദ് ഏഴാം വയസിൽ ആദ്യ പാട്ട് റെക്കോഡ് ചെയ്‌തു. വിദേശത്തടക്കം മാപ്പിളപ്പാട്ട് ഗാനമേളകൾ നടത്തി. ഒട്ടകങ്ങൾ വരി വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റെ തുടങ്ങി നിരവധി ഹിറ്റ് മാപ്പിളഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :