1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. maoist, thiruvananthapuram, independence day

മാവോയിസ്റ്റ് ബന്ധമുള്ള അഞ്ചുപേര്‍ തലസ്ഥാനത്ത് പിടിയില്‍

മാവോയിസ്റ്റ്
മാവോയിസ്റ്റ് ബന്ധമുള്ള അഞ്ചുപേര്‍ തലസ്ഥാനത്ത് പിടിയിലായി. പിടിയിലായവരില്‍ നിന്ന് പോസ്റ്ററുകളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നേഷ് ബാബു, റഫീഖ്, വിപിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
 
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പോസ്റ്ററുകളും ലഘുലേഖകളും വലിച്ചെറിയാന്‍ ആയിരുന്നു പദ്ധതിയിട്ടതെന്ന് അഞ്ചംഗ സംഘം പൊലീസിനോട് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെസന്ദേശത്തെ തുടര്‍ന്ന് പരിശോധന നടന്നു വരികയായിരുന്നു. അഞ്ച് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്ത് പരിശോധന നടന്നത്.
 
അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സ്റ്റാച്യു ജംങ്ഷനില്‍ നടത്തിയ പരിശോധനക്കിടെ ആയിരുന്നു സംഘം പിടിയിലായത്.
About Writer
JOYS JOY