ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ഫേസ്ബുക്കില്‍ അഭിവാദ്യമര്‍പ്പിച്ച് സിപി എം നേതാവിന്റെ മകന്‍

കണ്ണൂര്‍| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (12:01 IST)
കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ മുതിര്‍ന്ന സിപിഎം. നേതാവിന്റെ മക്ന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപി എം കണ്ണൂര്‍
ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍രാജാണ് സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റിട്ടത്.

ഈ സന്തോഷ വാര്‍ത്തയ്‌ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു...
അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ... എന്നായിരുന്നു ജെയിന്‍ രാജിന്റെ പോസ്റ്റ്.

സംഭവം ഫേസ്ബുക്കില്‍ വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്‍ വലിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പോസ്റ്റിന് 41 ലൈക്കുകളാണ് ലഭിച്ചത്.ഇന്നലെ കൊല്ലപ്പെട്ട മനോജ്‌ കുമാര്‍ 1999 ഓഗസ്‌റ്റിലെ തിരുവോണ നാളില്‍ ജയരാജനെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ്‌. കേസില്‍ മനോജിനെ കോടതി ശിക്ഷിച്ചിരുന്നു.ഇതുകൂടാതെ കതിരൂരിലെ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി സുരേന്ദ്രന്‍ കൊല്ലപ്പെട്ട കേസിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും മനോജ്‌ പ്രതിയായിരുന്നു.

















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :