അനുബന്ധ വാര്‍ത്തകള്‍
- മണിപ്പൂര്‍ സംഘര്‍ഷം: ഒന്‍പത് വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു
- മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേര്‍
- ചായ കുടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, സംഭവം തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
- കോഴിക്കോട് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസം; കാറുടമയ്ക്കെതിരെ നടപടി
- കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
മണിപ്പൂര്‍ സംഘര്‍ഷം: എട്ട് വിദ്യാര്‍ത്ഥികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി, ഇതുവരെ എത്തിയത് 63 പേര്‍
മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ എട്ട് വിദ്യാര്‍ത്ഥികളെ കൂടി നോര്‍ക്ക റൂട്ട്‌സ് ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തിച്ചു. ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. രാവിലെ 08.05 -ഓടെ എത്തിയ ഇവരെ നോര്‍ക്ക എറണാകുളം സെന്റര്‍ അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. മണിപ്പൂരില്‍ നിന്നുളള വിമാനടിക്കറ്റുള്‍പ്പെടെയുളള ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഹിച്ചു.
നോര്‍ക്ക റൂട്ട്‌സിന്റെ ഹെഡ്ഡോഫീസിനു പുറമേ നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസുകളായ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഓഫീസുകളും കേരളത്തിലെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഓഫീസുകളും മണിപ്പൂരില്‍ നിന്നും കേരളീയരെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കി.
അടുത്ത ലേഖനം