ഒരിക്കല്‍ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നത് വീണ്ടും വീണ്ടും സെക്‌സില്‍ ഏര്‍പ്പെടാനുള്ള അവകാശമല്ല; അറിഞ്ഞിരിക്കാം സെക്ഷ്വല്‍ കണ്‍സെന്റിനെ കുറിച്ച്

രേണുക വേണു| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (15:15 IST)
സെക്ഷ്വല്‍ റിലേഷന്‍ഷിപ്പ് ആരോഗ്യകരമായ രീതിയില്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഇന്ത്യന്‍ സമൂഹത്തില്‍ പലര്‍ക്കും അറിയില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ പരസ്പരം അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങളുണ്ട്. അതിലൊന്നാണ് സെക്ഷ്വല്‍ കണ്‍സന്റ് (ലൈംഗിക ബന്ധത്തിനായി അനുമതി തേടല്‍). ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഇതേ കുറിച്ച് കൃത്യമായ അറിവില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഭാര്യയായതിനാല്‍ ഏത് സമയത്തും ലൈംഗിക ആവശ്യത്തോട് 'യെസ്' പറയണമെന്ന പുരുഷ മേധാവിത്വം യഥാര്‍ഥത്തില്‍ മാരിറ്റല്‍ റേപ്പ് ആണ്. ഭാര്യയാണെങ്കിലും കാമുകിയാണെങ്കിലും സെക്ഷ്വല്‍ കണ്‍സന്റ് വാങ്ങിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. പങ്കാളിയുടെ ബോധപൂര്‍വ്വമുള്ള അനുമതിയോടെ മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാവൂ.

സെക്ഷ്വല്‍ കണ്‍സന്റില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ഘടകങ്ങള്‍ നമുക്ക് പരിശോധിക്കാം. ലൈംഗിക ബന്ധത്തിനു മുന്‍പ് പങ്കാളിയോട് സെക്ഷ്വല്‍ കണ്‍സന്റ് ചോദിക്കുക എന്നതാണ് ആദ്യം വേണ്ടത്. സെക്‌സില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് പങ്കാളി പറഞ്ഞാല്‍ അതിനര്‍ഥം 'നോ' എന്നു തന്നെയാണ്. പങ്കാളി താല്‍പര്യമില്ലെന്ന് പറഞ്ഞതിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണ്. സെക്‌സില്‍ പങ്കാളിയുടെ സമ്മതമില്ലാതെ ശരീരത്തില്‍ തൊടുന്നതോ ചുംബിക്കുന്നതോ നിയമത്തിന് എതിരാണ്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ പങ്കാളികളില്‍ ആരെങ്കിലും ഇത് തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്‌ക്കെടുക്കണം. വ്യക്തികളുടെ മനസ് എപ്പോള്‍ വേണമെങ്കില്‍ മാറാം. അതിനെ അംഗീകരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥാണ്. ലൈംഗികബന്ധം തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പങ്കാളികള്‍ പരസ്പരം ഇത് മനസിലാക്കണം.

പങ്കാളിയുടെ ശരീരഭാഷ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഏതെങ്കിലും തരത്തില്‍ ടെന്‍ഷന്‍ തോന്നുന്നതായോ പൂര്‍ണ തൃപ്തിയില്ലെന്ന് തോന്നുന്നതായോ ശരീരഭാഷയില്‍ നിന്ന് മനസിലായാല്‍ അവിടെ നിര്‍ത്തുക. അതിനുശേഷം, അവരോട് സംസാരിക്കുക. എന്താണ് പ്രശ്‌നമെന്ന് തിരക്കുക. അല്‍പ്പ സമയം ഇടവേളയെടുക്കണമെന്ന് പങ്കാളി ആവശ്യപ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കുക.

ഓരോ ഘട്ടത്തിനും പങ്കാളിയുടെ കണ്‍സന്റ് ചോദിക്കണം. വിവിധ പൊസിഷനുകള്‍ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ പങ്കാളിക്ക് കൂടി തൃപ്തി നല്‍കുന്നതാണോ എന്ന് ചോദിക്കണം. സ്വന്തം താല്‍പര്യത്തിനനുസരിച്ച് പൊസിഷനുകള്‍ പരീക്ഷിക്കുന്നത് തെറ്റാണ്.

തെറ്റിദ്ധാരണ സൃഷ്ടിച്ച് കണ്‍സന്റ് ആവശ്യപ്പെടരുത്. മാനിപുലേറ്റ് കണ്‍സന്റ് നിയമപരമായി തെറ്റാണ്. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ തെറ്റിദ്ധരിപ്പിച്ചോ കണ്‍സന്റ് വാങ്ങിയെടുക്കരുത്. മദ്യപിച്ചിരിക്കുന്ന സമയത്തോ ഉറക്കത്തിലോ കണ്‍സന്റ് വാങ്ങുന്നതും നിയമപരമായി തെറ്റാണ്.

മുന്‍പ് ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നു കരുതി അത് ഇനിയും അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഉള്ള അനുവാദമല്ല. ദമ്പതികള്‍ പോലും പരസ്പരം കണ്‍സന്റ് വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

എന്നും ടോയ്‌ലറ്റില്‍ പോകാത്തത് ഒരു അസുഖമാണോ?

എന്നും ടോയ്‌ലറ്റില്‍ പോകാത്തത് ഒരു അസുഖമാണോ?
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ ...

ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ അമ്ലത കുറയ്ക്കാം

ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ അമ്ലത കുറയ്ക്കാം
ശരീരത്തില്‍ അമ്പലത്തില്‍ കൂടുന്നത് പലതരത്തിലുള്ള ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ...

സംസ്ഥാനത്ത് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം

സംസ്ഥാനത്ത് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ ഇനി സൗജന്യം
സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ ...

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് നമുക്ക് വീട്ടുവളപ്പിൽ. അനുഗ്രഹ, ഉജ്ജ്വല, ...