വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തില്‍ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (18:37 IST)
വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തില്‍ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ ഒന്നിച്ച രാഷ്ട്രീയ മുന്നണികള്‍ക്ക് ഇപ്പോള്‍ നേരം വെളുത്തുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കള്‍. അല്പമെങ്കിലും രാഷ്ട്രീയ ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന ശ്രീ. നരേന്ദ്ര മോദിജിയെ കണ്ടതിന്റെ പേരില്‍ എന്തായിരുന്നു കേരളത്തില്‍ പുകില്. മന്ത്രിയുടെ രാജിവരെ അന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഷിബു ബേബിജോണ്‍ ഗുജറാത്തില്‍ പോയതില്‍ ഖേദം പ്രകടിപ്പിച്ച് അന്ന് തടി രക്ഷിച്ചതും ഓര്‍ക്കുന്നു. അതേ പോലെ സി.പി.എം. എം.പി.യായിരിക്കെ എ.പി. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം മാതൃകയാക്കണമെന്ന് പറഞ്ഞതിന്റെ പ്രത്യാഘാതവും നമ്മുടെ മുമ്പിലുണ്ടെന്നും കുമ്മനം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :