1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Atm counter Fire News

കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിന് തീപിടിച്ചു

Atm Counter
കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിന് തീപിടിച്ചു. കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ നാട്ടുകാര്‍ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അന്വേഷണം നടക്കുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊല്ലത്തെത്തിയ മലബാര്‍ എക്‌സ്പ്രസില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം തുടങ്ങി