1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man arrested in kochi for rape attempt

ലിഫ്റ്റിനുള്ളില്‍ യുവതിയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍; സംഭവം കൊച്ചിയില്‍

lift
ലിഫ്റ്റില്‍ വെച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന ജിന്‍സന്‍ എന്ന ഇരുപത്തിയൊന്നുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച്‌ ജിന്‍സന്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ജിന്‍സന്‍ മനോരോഗിയാണെന്നാണ് അറിയിച്ച ബന്ധുക്കള്‍ ഇയാള്‍ക്ക് ചികിത്സ നടത്തുന്നതിന്റെ രേഖകള്‍ പൊലീസില്‍ ഹാജരാക്കികയും ചെയ്തു. തുടര്‍ന്ന് ജിന്‍സനെ ജാമ്യത്തില്‍ വിട്ടയച്ചു
അടുത്ത ലേഖനം
എന്റെയോ നിങ്ങളുടെയോ കാശ് മേടിച്ചു നടത്തുന്ന സംഘടനയല്ല ഡബ്ല്യൂസിസി; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു