1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram relief camp updates

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാൻ ശ്രമം; ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി

മലപ്പുറം ജില്ലയിലാണ് സംഭവം.

Malappuram
മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം.
 
ജില്ലയിലെ പൊന്നാനി എ വി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവർത്തകരാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് ആറ് പേർക്കുമെതിരെ കേസെടുത്തു.
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകും; സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും കനത്ത മഴ, മുന്നറിയിപ്പ്