മണ്ണിൽപുതഞ്ഞപ്പോഴും പൊന്നോമനയുടെ കയ്യിൽ മുറുകെപ്പിടിച്ച് അമ്മ, കോട്ടക്കുന്നിൽ മൃതദേഹങ്ങൾ കണ്ടെത്തി

Last Updated: ഞായര്‍, 11 ഓഗസ്റ്റ് 2019 (16:24 IST)
കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ കുടുംബത്തിലെ 21കാരിയായ അമ്മയുടെയും ഒന്നരവയസുകാരൻ മകന്റെയും മൃതദേഹം കണ്ടെടുത്തു. ഗീതു എന്ന യുവതിയുടെയും മകൻ ധ്രുവന്റെയും മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. കുഞ്ഞിനെ കയ്യിൽ മുറുകെ പിടിച്ചനിലയിലായിരുന്നു അമ്മയുടെ മൃതദേഹം 44കാരിയായ സരസ്വതിക്കായി തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ചയാണ് കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഭവസമയം വീടിന് പുറത്തായിരുന്നതിനാൽ ഗീതുവിന്റെ ഭർത്താവ് ശരത് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വീടിന് സമീപത്തെ ഉറവു വെള്ളം വഴി തിരിച്ചുവിടാൻ വേണ്ടി പുറത്തിറങ്ങിയതായിരുന്നു ശരത്തും അമ്മയും.

അപ്പോഴാണ് വലിയ ശബ്ധത്തോടെ ഉരുൾപ്പൊട്ടലുണ്ടായത് അമ്മ സരസ്വതി ഒടാൻ ഉറക്കെ ആർത്തു. അമ്മയുടെ കൈപിടിച്ച് റോഡിനപ്പുറത്തേക്ക് ചാടാൻ ശരത് ശ്രമിച്ചെങ്കിലും അപ്പോഴേക്കും അമ്മ മണ്ണിനടിയിൽപ്പെട്ടിരുന്നു. വീടിനു സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് ചാടിയ ശരത്തിന് മുകളിൽ മരച്ചില്ലകൾ വന്നുവീണതാണ് രക്ഷയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :