അനുബന്ധ വാര്ത്തകള്
- മൃഗങ്ങൾക്കും രക്ഷയില്ല; വെള്ളപ്പൊക്കത്തിൽ വീടിന്റെ മേൽക്കൂരയിൽ നിലയുറപ്പിച്ച് ഒരു മുതല; വീഡിയോ
- പ്രളയം: 'നിങ്ങൾ കാണാത്തത് എന്റെ തെറ്റാണോ? ഞാൻ ചെയ്യുന്നില്ല എന്ന് അർത്ഥമില്ല’- രൂക്ഷവിമർശനവുമായി നിത്യ മേനോൻ
- സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ് അലർട്ട് ഇല്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ 52.27 കോടി; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു
- കുത്തിയൊലിക്കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പിൽ ഗർഭിണിയും കുഞ്ഞും, തൊഴുത് നന്ദി അറിയിച്ച് അമ്മ
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തമാകും; സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും കനത്ത മഴ, മുന്നറിയിപ്പ്
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയെന്നും മുന്നറിയിപ്പ്.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയെന്നും മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് കാരണം. കേരള തീരത്ത് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
ആദ്യദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.