അഫ്ഗാൻ - അമേരിക്കൻ ആക്രമണം; ഐഎസില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  police , IS , India , ഐ എസ് , ഭീകരന്‍ , ആക്രമണം , അഫ്ഗാന്‍
ന്യൂഡൽഹി| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (20:21 IST)
ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം. അഫ്‌ഗാനിസ്ഥാനിൽ വച്ച് അഫ്ഗാൻ - അമേരിക്കൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലപ്പുറം കോട്ടയ്‌ക്കല്‍ സ്വദേശിയായ സൈഫുദിൻ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ഒരു വർഷം മുമ്പ് മലപ്പുറത്ത് നിന്നും കാണാതായ സൈഫുദ്ദീനാണ് കൊല്ലപ്പെട്ടതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം കുടുംബം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം കാണാതാ‍യ സൈഫുദ്ദീന്‍ യുഎഇ വഴി അഫ്ഗാനിലെത്തി എന്നാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന് സൈഫുദ്ദീന്‍ ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു എന്നാണു വിവരം.

സൈഫുദ്ദീനും കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന മറ്റുള്ളവരും തമ്മിൽ ബന്ധമുണ്ടോയെന്ന് തീവ്രവാദ വിരുദ്ധ സേനാ വിഭാഗങ്ങൾ അന്വേഷിക്കുകയാണ്. സൈഫുദ്ദീന്റെ കാണാതായ സുഹൃത്തിന് വേണ്ടി രഹസ്യാന്വേഷണ വിഭാഗങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :