അനുബന്ധ വാര്‍ത്തകള്‍
- അടുത്ത മൂന്ന് മാസം കേരളം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകര്‍
- രാജ്യത്തെ ആത്മഹത്യ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
- സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി
- 10,12 ക്ലാസുകളിലേക്ക് ഓഫ്ലൈന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 176 കോടി കടന്നു
മലപ്പുറത്ത് കാല്‍നടയാത്രികന്‍ ലോറിയിടിച്ച് മടിയില്‍ കിടന്ന് മരിച്ചു: മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
മലപ്പുറത്ത് കാല്‍നടയാത്രികന്‍ ലോറിയിടിച്ച് മരിച്ചതില്‍ മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മുതിയേരി സ്വദേശി ബിജുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. നാലുമാസം മുന്‍പാണ് ബിജു ഓടിച്ചിരുന്ന ലോറി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റയാളെ ഇതേ ലോറിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്നാണ് യാത്രക്കാരന്‍ മരിച്ചത്. സംഭവത്തിനു പിന്നാലെ ബിജുവിന് വിഷാദം രോഗം ബാധിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.