1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Suicide Rate

രാജ്യത്തെ ആത്മഹത്യ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും

Kerala
രാജ്യത്തെ ആത്മഹത്യ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യാനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 8520 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 6570 പുരുഷന്‍മാരും 1950 സ്ത്രീകളുമാണ്. കണക്കുകള്‍ പ്രാകാരം ഓരോ വര്‍ഷവും ആത്മഹത്യാനിരക്ക് കൂടി വരികയാണ്. കൂടുതല്‍ ആത്മഹത്യകള്‍ക്കും കാരണം കുടുംബ പ്രശ്‌നങ്ങളാണ്. കൂടാതെ പ്രേമനൈരാശ്യം, കടം, തൊഴിലില്ലായ്മ എന്നീ കാരണങ്ങള്‍ കൊണ്ടും ആത്മഹത്യ കൂടുന്നുണ്ട്.
അടുത്ത ലേഖനം
ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ