അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 5023 പേർക്ക് കൊവിഡ്, 13 മരണം
- കെ.പി.എ.സി.ലളിതയുടെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത് പൃഥ്വിരാജിനൊപ്പം
- അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു; നസീറിന്റെ സിനിമ കാണാന്‍, അച്ഛന്റെ കയ്യില്‍ നിന്ന് ആദ്യമായി തല്ല് കിട്ടുന്നത് അന്ന്
- മഹേശ്വരി അങ്ങനെ ലളിതയായി; പ്രിയ നടിയുടെ പഴയ പേര് അറിയുമോ?
- ഓര്‍മകള്‍ മാഞ്ഞു, സംസാരം മുറിഞ്ഞു; കെ.പി.എ.സി.ലളിതയുടെ അവസാന ദിനങ്ങള്‍ ഇങ്ങനെ
പാൽ വാങ്ങാൻ പോയ നാല് വയസുകാരൻ കുളത്തിൽ വീണു മരിച്ചു
വെഞ്ഞാറമൂട്: പാൽ വാങ്ങാനായി വീട്ടിൽ നിന്ന് പോയ നാലു വയസുള്ള ബാലൻ കുളത്തിൽ വീണു മരിച്ചു. വെമ്പായം തേക്കട കുളക്കോട് പെരുമ്പിലാക്കോട് മുഹമ്മദ് ഷാഫി - മുനീറ ദമ്പതികളുടെ മകൻ ലാലിൻ മുഹമ്മദ് ആണ് കഴിഞ്ഞ ദിവസം വൈകിട്ട് വാഴത്തോട്ടത്തിലെ കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടിയെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ വാങ്ങാനായി വീട്ടിൽ നിന്ന് പോയ കുട്ടി തിരികെ എത്താത്തതിനാൽ മൂത്ത സഹോദരൻ ലാലു തിരക്കി ഇറങ്ങിയപ്പോൾ വഴിയോരത്തുള്ള വാഴത്തോട്ടത്തിലെ കുളത്തിനു സമീപം പാൽ കുപ്പി കണ്ടെത്തി.
വിവരം അറിഞ്ഞു മാതാവ് എത്തിയപ്പോൾ കുട്ടി വെള്ളത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ മാതാവ് മുനീറ കുളത്തിൽ ചാടി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം മുനീറയും ബോധരഹിതയായി. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.