അടുത്ത മൂന്ന് മാസം കേരളം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (16:09 IST)
അടുത്ത മൂന്ന് മാസം കേരളം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകര്‍. അസാധാരണ സാഹചര്യമാണ് വരാന്‍ പോകുന്നതെന്നും അറിയിപ്പ്. അടുത്ത 3 മാസം കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കിയ മുന്നറിയിപ്പ്. പകല്‍ച്ചൂടും ഉയരുമെന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെയുണ്ടാകും. ഇപ്പോഴത്തെ താപനില തന്നെ ശരാശരി 34 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്. ചെറിയ തോതില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂട് ശമിപ്പിക്കാന്‍ മതിയാകില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :