1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. father and daughters found dead in house

പിതാവിനെയും രണ്ടു പെൺ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

Payyoli
കോഴിക്കോട്: പയ്യോളിയിൽ അയനിക്കാട് കുറ്റിയിൽ പീടികയ്ക്കടുത്തു പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മൃതദേഹം  വീടിനടുത്തുള്ള റയിൽവേ ട്രാക്കിലാണ്‌ കണ്ടെത്തിയത്.  
 
വ്യാഴാഴ്ച രാവിലെ എട്ടര മണിക്കുള്ള പരശുറാം എക്സ്പ്രസ് കടന്നു പോയ ശേഷമാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ഇത് സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പെൺ മക്കളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇവർക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്നാണു ബന്ധുക്കളും അയൽക്കാരും പറയുന്നത്. ഇതിന്റെ വിഷമത്തിലാവാം പെൺകുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെയും നിഗമനം. എങ്കിലും കുട്ടികളുടെ മൃതദേഹ പോസ്റ്റുമാർട്ടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയു എന്നാണ് പോലീസ് പറയുന്നത്.   
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു: പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്