മൂന്നരകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (18:30 IST)

മലപ്പുറം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
ശാരിയാത്ത് സർദാർ, ആബിദ് പുർക്കെറ്റ് എന്നിവരാണ് ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച്‌ പിടിയിലായത്.


കഴിഞ്ഞ ദിവസം പുലർച്ചെ ടൗണിൽ എത്തിയ ശേഷം ഓട്ടോയിൽ വച്ചാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലയിലേക്ക് അതിഥി തൊഴിലാളികൾ വഴി ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവ് എത്തിച്ചു വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കർശന പരിശോധന നടത്തിയത്.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട പ്രദേശ വസതികൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരം പൊലീസിന് ലഭ്ഹിച്ചത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.കെ.സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പെരിന്തൽമണ്ണ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :