പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 20 ജനുവരി 2024 (19:12 IST)
മലപ്പുറം: സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു എന്ന 23 കാരണാണ് പിടിയിലായത്.


പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ എസ്.ഐ ഷിജോവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :